മകന്റെ സ്വഭാവം ഇഷ്ടപ്പെട്ടില്ല; തന്റെ സ്വത്തിന്റെ പകുതി വളര്‍ത്തുനായയ്ക്ക് എഴുതി നല്കി മധ്യപ്രദേശിലെ കര്ഷകന്
മകന്റെ സ്വഭാവം ഇഷ്ടപ്പെടാതെ വന്നതോടെയാണ് സ്വത്തിന്റെ പകുതി വളര്‍ത്തുനായയ്ക്ക് നല്കാന് തീരുമാനിച്ചത്
മധ്യപ്രദേശ്: മകന്റെ സ്വഭാവം ഇഷ്ടപ്പെടാതെ വന്നതോടെ തന്റെ സ്വത്തിന്റെ പകുതി വളര്‍ത്തുനായയ്ക്ക് എഴുതി നല്കി ചിന്ദ്വാര ജില്ലയിലെ കര്ഷകന്. ഓം നാരയണ് വര്‍മ്മയാണ് തന്റെ സ്വത്തുക്കള്‍ ഭാര്യയ്ക്കും വളര്‍ത്തുനായയ്ക്കും തുല്യമായി വീതിച്ചു നല്‍കുന്നത്.
രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ 2 ഏക്കര്‍ സ്ഥലം, ഭാര്യയ്ക്കും വളര്‍ത്തുനായയ്ക്കുമായി തുല്യമായി വിഭജിച്ചു.
ഓം നാരയണ് വര്‍മ്മ അദ്ദേഹത്തിന്റെ വില്പത്രത്തില് ഇങ്ങനെ എഴുതി -''എന്റെ ഭാര്യയും നായയും എന്നെ സേവിച്ചു. അതിനാല്‍ അവര്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. എന്റെ മരണശേഷം ഭാര്യ ചമ്പ വര്‍മ്മയും, നായയുമാണ് എന്റെ സ്വത്തിനും ഭൂമിക്കും അവകാശികള്‍. കൂടാതെ, നായയെ സേവിക്കുന്ന വ്യക്തിക്ക് ഞാന്‍ അതിനായി നീക്കിവച്ചിരിക്കുന്ന സ്വത്ത് അവകാശമായി ലഭിക്കും''.