ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിനെ സ്ഥലംമാറ്റി
ഹാഥ്റസ് കൂട്ട ബലാല്‍സംഗക്കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി

ഹാഥ്റസ് കൂട്ട ബലാല്‍സംഗക്കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. 16 ഐ.എ.എസ് ഓഫീസർമാരുൾപ്പടെയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് ഹാഥ്റസിലെ ജില്ലാ മജിസ്ട്രേറ്റിനേയും യു.പി സര്‍ക്കാര്‍ ഉൾപ്പെടുത്തിയത്.
പ്രവീണ്‍ കുമാര്‍ ലക്സര്‍ ആയിരുന്നു ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ്. കൂട്ട ബലാല്‍സംഗക്കേസ് അന്വേഷണത്തില്‍ ജില്ലാ മജിസ്ട്രേറ്റിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതിയുടെ ഇടപെടലിനു ആഴ്ചകള്‍ക്കു ശേഷമാണ് ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റായ പ്രവീണ്‍ കുമാര്‍ ലക്സ്കറിനെ സ്ഥലം മാറ്റുന്നത്.
'മാധ്യമങ്ങളൊക്കെ ഉടനേ പോകും ഞങ്ങള്‍ മാത്രമേ പിന്നീട് കാണൂ, ഇനിയെന്താണ് വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കൂ.....' മൊഴി മാറ്റാന്‍ വേണ്ടി പെണ്‍കുട്ടിയുടെ കുടുംബത്തെ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അന്ന് തന്നെ വലിയ തരത്തില്‍ പ്രചരിച്ചിരുന്നു. ലക്സറിനെ പുതുതായി മിർസാപൂരിലെ ജില്ലാ മജിസ്ട്രേറ്റായാണ് നിയമിച്ചത്. യു.പിയിലെ ജാല് നിഗം അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രമേശ് രഞ്ജനാണ് ഹാഥ്റസിന്റെ ചുമതലയെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
സെപ്തംബര്‍ 14നാണ് ഹാഥ്റസില്‍ ദലിത് യുവതിയെ താക്കൂര്‍ വിഭഗത്തില്‍പ്പെട്ട യുവാക്കള്‍ ബലാല്‍സംഗം ചെയ്തത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. 30ന് അര്‍ധരാത്രി കുടുംബത്തിന്റെ അനുവാദമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീ
വീടിനു സമീപം സംസ്കരിച്ചു. അന്ത്യകര്‍മങ്ങള്‍ക്ക് തിടുക്കം കാട്ടിയ പൊലീസ് നടപടി വലിയ വിവാദമായിരുന്നു. പൊലീസിന്റെ വിവാദ ഇടപെടലുകള്‍ക്ക് അനുമതി കൊടുത്തതും ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സര്‍ ആയിരുന്നു.