'രബീന്ദ്രനാഥ് ടാഗോര്‍ അല്ല രബീന്ദ്രനാഥ് ഠാക്കൂര്‍...!' വാര്‍ത്ത അവതാരകനെ ട്രോളി സോഷ്യല്‍ മീഡിയ
ചാനല്‍ ചര്‍ച്ചക്കിടെ രബീന്ദ്രനാഥ് ടാഗോറിന്റെ പേരിനെച്ചൊല്ലി പുലിവാല് പിടിച്ചിരിക്കുകയാണ് പ്രമുഖ ഇംഗ്ലീഷ് ചാനലിലെ അവതാരകന്

ചാനല്‍ ചര്‍ച്ചക്കിടെ രബീന്ദ്രനാഥ് ടാഗോറിന്റെ പേരിനെച്ചൊല്ലി പുലിവാല് പിടിച്ചിരിക്കുകയാണ് പ്രമുഖ ഇംഗ്ലീഷ് ചാനലിലെ അവതാരകന്. ചര്‍ച്ചക്കിടെ ടാഗോറിന്റെ പേര് സംബന്ധിച്ച ഭാഗം വന്നപ്പോള്‍ പാനലിസ്റ്റ് ഠാക്കൂര്‍ എന്നാണ് ഉച്ചരിച്ചത്. എന്നാല്‍ അവതാരകന് പാനലിസ്റ്റിനെ തിരുത്തി, അല്ല അദ്ദേഹത്തിന്റെ പേര് രബീന്ദ്ര ടാഗോര്‍ ആണെന്നും, ശരിയായ പേര് പോലും മനസിലാക്കാതെയാണോ ചര്‍ച്ചക്ക് വന്നതെന്നുമായിരുന്നു അവതാരകന്റെ പ്രതികരണം.
എന്നാല്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ശരിയായ പേര് രബീന്ദ്രനാഥ് ഠാക്കൂര്‍ ആണെന്നും ടാഗോര്‍ എന്നത് ബ്രിട്ടീഷ് ഉച്ചാരണം ആണെന്നും പാനലിസ്റ്റ് വാദിച്ചു.
'ഠാക്കൂര്‍ എന്നതിന്റെ ഇംഗ്ലീഷ് യൂസേജ് മാത്രമാണ് ടാഗോര്‍ എന്ന പദം' ബംഗാളി പാനലിസ്റ്റിന്റെ ഈ വാദം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അവതാരകനെ ട്രോള്‍ കൊണ്ട് മൂടുകയുമായിരുന്നു