കര്‍ഷകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ആം ആദ്മി
അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ്

കര്‍ഷകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന രാഹുല്‍ ഗാന്ധിയെ ട്രോളി ആം ആദ്മി പാര്‍ട്ടി. കര്‍ഷകര്‍ക്കുള്ള രാഹുലിന്റെ പുതുവത്സരാംശ പങ്കുവെച്ച് "അങ്ങ് മിലാനില്‍ നിന്ന് തിരിച്ചെത്തിയോ?" എന്ന് ചോദിച്ചാണ് ആം ആദ്മി യുടെ പരിഹാസം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പോലും പ പങ്കെടുക്കാതെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. വിദേശയാത്ര വ്യക്തിപരമായ കാരണങ്ങള്‍ക്കാണെന്നാണ് വിശദീകരണം. ഏത് രാജ്യത്തേക്കാണ് രാഹുല്‍ ഗാന്ധി പോയതെന്ന് എ.ഐ.സി.സി വക്താവ് വെളിപ്പെടുത്തിയില്ല. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് സ്ഥാപിച്ചിട്ട് ഇന്നേക്ക് 136 വര്‍ഷം തികയുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ അപ്രത്യക്ഷമാകല്‍.
രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരെ അനുസ്മരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പുതുവത്സരാശംസ. നമ്മളില്‍ നിന്ന് വിട്ടുപിരിഞ്ഞവരെ ഓര്‍ത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ്.