പോപുലർ ഫ്രണ്ട് നേതാക്കളെ അജ്മീർ ദർഗയിൽ ദസ്തർ ബന്ദി അണിയിച്ചു
പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി ഗുരുവായ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ അന്ത്യവിശ്രമസ്ഥലമാണ് അജ്മീർ ദർഗ

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അജ്മീർ ദർഗാ ശരീഫിൽ ദസ്തർ ബന്ദി അണിയിച്ച് സ്വീകരണം. പോപുലർ ഫ്രണ്ട് പ്രചാരണ പരിപാടിയുടെ ഭാഗമായി ദർഗയിലെത്തിയ നേതാക്കളെയാണ് പരമ്പരാഗത രീതിയിൽ ദസ്തർ ബന്ദി തലപ്പാവ് അണിയിച്ച് സ്വീകരിച്ചത്. അജ്മീർ ദർഗ തലവൻ സയ്യിദ് സർവാർ ചിശ്തിയാണ് തലപ്പാവ് അണിയിച്ചത്. പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമദ്, രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് ആസിഫ് മിർസ, SDPI ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫി, ദേശീയ സെക്രട്ടറി തസ്ലിം റഹ്മാനി എന്നിവരെയാണ് ദസ്തർ ബന്ദി അണിയിച്ചത്.
പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി ഗുരുവായ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ അന്ത്യവിശ്രമസ്ഥലമാണ് അജ്മീർ ദർഗ. ഇന്ത്യക്കകത്ത് നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെ പ്രാർഥനക്കെത്താറുള്ളത്.
അജ്മീർ ദർഗയുടെ നിലവിലെ തലവൻ സയ്യിദ് സർവാർ ചിശ്തി പോപുലർ ഫ്രണ്ടിനെ പിന്തുണച്ച് 2020 ഒക്ടോബറിൽ പ്രസ്താവന നടത്തിയിരുന്നു.