LiveTV

Live

National

'വോട്ടര്‍മാര്‍ അവധി ആഘോഷിക്കാന്‍ പോയി'; ഹരിയാനയിലെ തോല്‍വിയെ കുറിച്ച് ബിജെപി

അവധിയായതിനാല്‍ ജനങ്ങള്‍ ട്രിപ്പിന് പോയതാണ് ബിജെപിയുടെയും ജെജെപിയുടെയും പരാജയത്തിന് കാരണമെന്നാണ് സഞ്ജയ് ശര്‍മയുടെ വിശദീകരണം

'വോട്ടര്‍മാര്‍ അവധി ആഘോഷിക്കാന്‍ പോയി'; ഹരിയാനയിലെ തോല്‍വിയെ കുറിച്ച് ബിജെപി

ഹരിയാനയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം വിശദീകരിച്ച് ബിജെപി വക്താവ് സഞ്ജയ് ശര്‍മ. അവധിയായതിനാല്‍ ജനങ്ങള്‍ ട്രിപ്പിന് പോയതാണ് ബിജെപിയുടെയും ജെജെപിയുടെയും പരാജയത്തിന് കാരണമെന്നാണ് സഞ്ജയ് ശര്‍മയുടെ വിശദീകരണം-

'ഡിസംബര്‍ 25,26,27 തിയ്യതികളില്‍ അവധിയായിരുന്നു. വര്‍ഷാവസാനം കൂടിയാണ്. പലരും അവധി ആഘോഷിക്കാനായി ദീര്‍ഘദൂര യാത്രകളിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ബിജെപിയുടെ വോട്ട് ബാങ്കായ പലരും അവധിയിലായിരുന്നു. അവരാരും വോട്ട് ചെയ്യാന്‍ വന്നില്ല'- സഞ്ജയ് ശര്‍മ പറഞ്ഞു.

കര്‍ഷക സമരം ആളിക്കത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അംബാല, പഞ്ചകുള, സോനിപത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി-ജെജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. മൂന്നില്‍ ഒരു കോര്‍പറേഷനില്‍ മാത്രമാണ് ബിജെപി സഖ്യം വിജയിച്ചത്.

'സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാവരും കൂടി ഒരുമിച്ച് നിന്ന് സര്‍ക്കാരിനെ തടയും. അതാണ് ഹരിയാനയില്‍ നടന്നത്. ബിജെപിയെ തടയുക എന്നല്ലാതെ അവര്‍ക്ക് വേറെ ലക്ഷ്യമൊന്നുമില്ല' എന്നാണ് ബിജെപി എംഎല്‍എ അസീം ഗോയലിന്‍റെ പ്രതികരണം.