'' 2020ല്‍ അത്ഭുതപ്പെടുത്തിയ സ്ത്രീ''; ശാഹീന്‍ ബാഗ് ദീദിയെ പ്രശംസിച്ച് ഹോളിവുഡ് താരം ഗാള്‍ ഗദോറ്റ്
'ബില്‍ക്കീസ് ബാനു ഇന്ത്യയില്‍ സ്ത്രീകളുടെ സമത്വത്തിനായി പോരാടുന്ന 82കാരി ആക്ടിവിസ്റ്റാണ്'

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ 82കാരി ബില്ഗീസ് ബാനുവിനെ പ്രശംസിച്ച് ഹോളിവുഡ് താരം ഗാള്‍ ഗദോറ്റ്. 2020ല്‍ തന്നെ അത്ഭുതപ്പെടുത്തിയ സ്ത്രീകളുടെ കൂട്ടത്തിലാണ് ബില്ഗീസ് ബാനുവിനെ താരം ഉള്‍പ്പെടുത്തിയത്.
'ബില്‍ക്കീസ് ബാനു ഇന്ത്യയില്‍ സ്ത്രീകളുടെ സമത്വത്തിനായി പോരാടുന്ന 82കാരി ആക്ടിവിസ്റ്റാണ്' എന്നാണ് താരം വിശേഷിപ്പിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്ദറും താരത്തിന്റെ മറ്റ് സുഹൃത്തുക്കളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2020 ന് വിടപറയുമ്പോള്‍ അത്ഭുതപ്പെടുത്തിയ സ്ത്രീകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.