LiveTV

Live

National

ഫാ​സ്ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ സ​മ​യ​പ​രി​ധി നീ​ട്ടി

ടോ​ൾ​പ്ലാ​സ​ക​ളെ ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫാ​സ്ടാ​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്.

ഫാ​സ്ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ സ​മ​യ​പ​രി​ധി നീ​ട്ടി

ടോ​ൾ പ്ലാ​സ​ക​ളി​ൽ ഫാ​സ്ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ സ​മ​യ​പ​രി​ധി നീ​ട്ടി. ഫെ​ബ്രു​വ​രി 15 വ​രെ സ​മ​യ​പ​രി​ധി നീ​ട്ടി​യ​താ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഫാ​സ്ടാ​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള പ്രതിഷേധം ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​യ​പ​രി​ധി നീ​ട്ടി​യെ​ന്നാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ക്കു​ന്ന​ത്.

2017 ഡിസംബര്‍ ഒന്നിന് മുമ്പിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് പതിക്കണം. അതിനുശേഷമുള്ള വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്നുമുതല്‍ തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സിനും ഫാസ്ടാഗ് വേണം. ഇതോടെ വാഹനം ടോള്‍പ്ലാസ കടന്നു പോകുന്നില്ലെങ്കിലും ഫാസ്ടാഗ് എടുക്കല്‍ നിര്‍ബന്ധിതമായി.

ടോ​ൾ​പ്ലാ​സ​ക​ളെ ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫാ​സ്ടാ​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. ഏ​തു ടോ​ൾ​പ്ലാ​സ​യി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​ട​ലാ​സ് ര​ഹി​ത ഏ​കീ​കൃ​ത പ്രീ​പെ​യ്ഡ് സം​വി​ധാ​ന​മാ​ണു ഫാ​സ്ടാ​ഗ്.