LiveTV

Live

National

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സിടി രവിയുടെ സാന്നിധ്യത്തിലാണ് ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി സിടി രവിയുടെ സാന്നിധ്യത്തിലാണ് ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നത്.

സ്വീകരണ ചടങ്ങിന് ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്ന സൂപ്പര്‍താരം രജനീകാന്തിന്റെ പ്രഖ്യാപനത്തെക്കുറിച്ചും സിടി രവി പ്രതികരിച്ചു.

''രജനീകാന്ത് മികച്ച നേതാവാണ്. ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ ശക്തി നമുക്കറിയാം. രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ അദ്ദേഹം എന്നും നിലകൊള്ളും''.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ട് എന്നും ജനങ്ങളെ സേവിക്കുമെന്നും താരം പറഞ്ഞിരുന്നു. ആരോഗ്യ കാരണങ്ങളാലായിരുന്നു രജനിയുടെ പിന്മാറ്റം.