ജനിതകമാറ്റം സംഭവിച്ച കോവിഡ് വീണ്ടും ഇന്ത്യയില്‍; യു.കെയില്‍ നിന്നെത്തിയ ആന്ധ്രാ സ്വദേശിക്ക് രോഗം
യു.കെയിൽ നിന്നും എത്തിയ ഇവർ ക്വാറന്റൈന് ലംഘിച്ച് ട്രെയിനിൽ യാത്ര ചെയ്താണ് സ്വദേശമായ ആന്ധ്രയിലെത്തിയത്.ഇതോടെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി

ജനിതകമാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയിൽ വീണ്ടും റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്നെത്തിയ ആന്ധ്ര സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. യു.കെയിൽ നിന്നും എത്തിയ ഇവർ ക്വാറന്റൈന് ലംഘിച്ച് ട്രെയിനിൽ യാത്ര ചെയ്താണ് സ്വദേശമായ ആന്ധ്രയിലെത്തിയത്.
ഇതോടെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗം കൂടുതൽ പേരിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകൾ വീണ്ടും വിദഗ്ധ പരിശോധനക്ക് അയക്കും. രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയേക്കും.
അതേസമയം അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. യു.കെക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കയക്കാൻ കേന്ദ്രം നിർദേശം നൽകി.നവംബർ 25 മുതല്‍ ഡിസംബർ 23 വരെ യുകെയില്‍ നിന്ന് വന്ന 33,000 പേരില്‍ 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ 6 പേരിലാണ് അതിവേഗ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശേഷിക്കുന്നവരിലെ വൈറസിന്റെ സ്വഭാവം അറിയാനായി ഡൽഹി, ഹൈദരാബാദ്, ഭുവനേശ്വർ, ബാംഗ്ലൂർ, ബംഗാൾ, പൂനെ എന്നിവിടങ്ങളിലെ 10 ലാബുകളില്‍ വിദഗ്ധ പരിശോധന തുടരുകയാണ്.