കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനെ റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കഴിഞ്ഞ ദിവസം രാത്രി മുതല്‍ ധര്മഗൌഡയെ വീട്ടില്‍ നിന്ന് കാണാതെയായിരുന്നു.

കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെഡി.എസ് നേതാവുമായ എസ്. എല്‍ ധര്‍മഗൗഡയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. 64 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ധര്മഗൌഡയെ വീട്ടില്‍ നിന്ന് കാണാതെയായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം റെയില്‍വെ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്.
നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.