LiveTV

Live

National

പി.എം.സി ബാങ്ക് തട്ടിപ്പ് കേസ്; ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ ഭാര്യ

പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാവത്തുമായി പണമിടപാട് നടത്തിയതിന്‍റെ പേരിലാണ് വര്‍ഷ റാവത്തിനെ ഇ.ഡി തങ്ങളുടെ മുംബൈ ഓഫീസില്‍ ഹാജരാകാന്‍ പറഞ്ഞത്

പി.എം.സി ബാങ്ക് തട്ടിപ്പ് കേസ്; ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ ഭാര്യ

പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്‍റെ ഭാര്യ വര്‍ഷ കൂടുതല്‍ സമയം ചോദിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍ജിയായ ഇ.ഡിയുടെ മുന്നില്‍ വര്‍ഷ റാവത്തിനോട് ഞായറാഴ്ച ഹാജരാകാന്‍ പറഞ്ഞിരുന്നു.

ഉദ്ദവ് താക്കറെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ഇതുപോലുള്ള ഏജൻസികളെ ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരം പദ്ധതികളെക്കുറിച്ച് ബിജെപി നേതാക്കൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും റാവത്ത് തിങ്കളാഴ്ച ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് - എന്‍.സി.പി ക്യാമ്പുകളിലെ 22 എം.എല്‍.എമാരെ ബിജെപി നോട്ടമിട്ടിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെ അവരെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിക്കാനാണ് അവരുടെ ശ്രമമെന്നും റാവത്ത് പറഞ്ഞു.

പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാവത്തുമായി പണമിടപാട് നടത്തിയതിന്‍റെ പേരിലാണ് വര്‍ഷ റാവത്തിനെ ഇ.ഡി തങ്ങളുടെ മുംബൈ ഓഫീസില്‍ ഹാജരാകാന്‍ പറഞ്ഞത്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ കഴിഞ്ഞ രണ്ട് തവണ വിളിപ്പിച്ചപ്പോഴും വര്‍ഷക്ക് ഹാജരാകാന്‍ സാധിച്ചില്ല.

കഴിഞ്ഞ സെപ്തംബറിലാണ് പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്‍റെ ലോണ്‍ ഇടപാടുകളില്‍ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തുന്നത്. ശേഷം അതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് അന്വേഷണം നടത്തുകയും ചെയ്തു. ഇത് വലിയ പ്രതിസന്ധികള്‍ക്കാണ് വഴിവെച്ചത്.