LiveTV

Live

National

യു.പി അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഉവൈസിയുടെ പാർട്ടി

തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം ആർക്കൊപ്പം ആണ് സഖ്യം ചേരുക എന്നതിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.

യു.പി അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഉവൈസിയുടെ പാർട്ടി

ഉത്തർ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എ.ഐ.എം.ഐ.എം. യു.പി ബാൽരാംപൂർ സ്വദേശിയായ ഡോക്ടർ അബ്ദുൽ മന്നാൻ ആണ് ഉത്രാഉല നിയോജകമണ്ഡലത്തിൽ നിന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ സ്ഥാനാർത്തിയായി മത്സരിക്കുക. എന്നാൽ, തെരഞ്ഞെടുപ്പിൽ പാർട്ടി ആർക്കൊപ്പം ആണ് സഖ്യം ചേരുക എന്നതിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.

ഈ മാസം 16ന് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്. ബി. എസ്. പി) വക്താവ് പ്രകാശ് രാജ്ഭാറുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ലക്ക്നൗവിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വരാനിരിക്കുന്ന യു.പി അസംബ്ലി തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും തമ്മിൽ സഖ്യം ചേർന്നേക്കാമെന്നതിന്റെ സൂചനയായിരുന്നു ഈ കൂടിക്കാഴ്ച്ച. 2022ന്റെ തുടക്കത്തിലായിരിക്കും യു.പി അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുക.

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭാരതീയ ട്രൈബൽ പാർട്ടിയുമായി ചേർന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മത്സരിക്കുമെന്ന് ഔറംഗാബാദിൽ നിന്നുള്ള പാർട്ടി എം.പി ഇം​തി​യാ​സ്​ ജ​ലീ​ൽ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.