LiveTV

Live

National

പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരായ രാജ്ദീപ് ഗോവാലയും, അജന്ത നിയോഗും ബിജെപിയില്‍ ചേര്‍ന്നു

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഡിസംബര്‍ 25 ന് കോണ്‍ഗ്രസ് അജന്ത നിയോഗിനെ പുറത്താക്കിയിരുന്നു രാജ്ദീപ് ഗോവാലയെ ഒക്ടോബര്‍ 9 നാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്

പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരായ രാജ്ദീപ് ഗോവാലയും, അജന്ത നിയോഗും ബിജെപിയില്‍ ചേര്‍ന്നു

മുന്‍ അസം മന്ത്രിയും ഗോലഘട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുമായ അജന്ത നിയോഗും ലഖിപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുമായ രാജ്ദീപ് ഗോവാലയും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു.

അസം ബിജെപി പ്രസിഡന്റ് രഞ്ജിത് ദാസും സംസ്ഥാന ധനകാര്യ, വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും പങ്കെടുത്ത പരിപാടിയിലാണ് മുതിര്‍ന്ന എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഹെന്‍ഗ്രബാരിയിലെ ബിജെപി സംസ്ഥാന ഓഫീസിലായിരുന്നു സ്വീകരണചടങ്ങ്.

കോണ്‍ഗ്രസില്‍ അച്ചടക്കമില്ലെന്നും പാര്‍ട്ടിയുടെ ദേശീയ നേതൃത്വം താഴെത്തട്ടുകളെ പരിഗണിക്കുന്നില്ലെന്നും അജന്ത നിയോഗ് പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസ് ദിശാ ബോധമില്ലാത്ത പാര്‍ട്ടിയാണെന്നായിരുന്നു രാജ്ദീപ് ഗോവാലയുടെ പ്രതികരണം.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഡിസംബര്‍ 25 ന് കോണ്‍ഗ്രസ് അജന്ത നിയോഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഗോലഘട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ അജന്ത നിയോഗ് അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തരുണ്‍ ഗോഗോയിയുടെ മന്ത്രിസഭയില്‍ നിരവധി സുപ്രധാന വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

ലഖിപൂര്‍ നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ രാജ്ദീപ് ഗോവാലയെ ഒക്ടോബര്‍ 9 നാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.