LiveTV

Live

National

'ഗോ കൊറോണ'ക്ക് ശേഷം 'നോ കൊറോണ നോ' മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി

വൈറസിന്‍റെ പുതിയ വകഭേദത്തെ ചെറുക്കാന്‍ തന്റെ പുതിയ മുദ്രാവാക്യമായ 'നോ കൊറോണ നോ'ക്ക് സാധിക്കുമെന്ന് രാംദാസ് അത്തേവാല

'ഗോ കൊറോണ'ക്ക് ശേഷം 'നോ കൊറോണ നോ' മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ 'നോ കൊറോണ, കൊറോണ നോ' മുദ്രാവാക്യവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. കോവിഡ് വ്യാപനത്തിനിടെ 'ഗോ കൊറോണ', കൊറോണ ഗോ' എന്ന മുദ്രാവാക്യം താന്‍ മുന്നോട്ടുവെയ്ക്കുകയുണ്ടായി. വൈറസ് വ്യാപനം കുറഞ്ഞു. വൈറസിന്‍റെ പുതിയ വകഭേദത്തെ ചെറുക്കാന്‍ തന്റെ പുതിയ മുദ്രാവാക്യമായ 'നോ കൊറോണ നോ'ക്ക് സാധിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

ഫെബ്രുവരി 20ന് കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യാഗേറ്റില്‍ നടന്ന പരിപാടിയിലാണ് അത്തേവാല ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ചത്. പിന്നീട് ഒക്ടോബറില്‍ അദ്ദേഹത്തിന് കോവിഡ് ബാധിച്ചു. റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായ അത്തേവാല, സാമൂഹ്യനീതി സഹമന്ത്രിയാണ്.

അടുത്ത ആറോ ഏഴോ മാസത്തേക്ക് കൂടി കൊറോണ വൈറസ് ഇവിടെയുണ്ടാകും. പക്ഷേ അതിന് ഒരു ദിവസം ഇവിടെ നിന്ന് പോകേണ്ടിവരും. വാക്സിന്‍ എത്തുന്നതോടെ വൈറസ് പോകുമെന്നും അദ്ദേഹം നേരത്തെ പറയുകയുണ്ടായി.