LiveTV

Live

National

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനിടെ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു

കർഷക സമരത്തിനോട് പ്രധാനമന്ത്രിയുടെ വിമർശനത്തിന് എതിരായാണ് കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മൻ കി ബാത്ത് പരിപാടി നടയപ്പോഴായിരുന്നു കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചത്.

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനിടെ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു

പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രഭാഷണ പരിപാടി മന്‍കിബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കർഷകർ. കാർഷിക നിയമങ്ങള് പിന്വലിക്കണമെന്ന ആവശ്യം ആവർത്തിച്ചായിരുന്നു പ്രഭാഷണം അവസാനിക്കും വരെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ആഴ്ച നടത്തിയ ഗുരുദ്വാര സന്ദർശത്തെ കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി കാർഷിക നിയമങ്ങളെ കുറിച്ചോ പ്രതിഷേധത്തെ കുറിച്ചോ മന്‍കിബാത്തില്‍ പരാമര്‍ശിച്ചില്ല.

കോവിഡ് രൂക്ഷമായിരിക്കെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം പാത്രം കൊട്ടല് കർഷകർ ഇന്ന് പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധമാക്കി മാറ്റി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്ത് ആരംഭിച്ചത് മുതല് അരമണിക്കൂർ കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ ആവർത്തിച്ചു. നിയമങ്ങള് റദ്ദാക്കുന്നതിനുള്ള നടപടികൾ, ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില, വൈക്കോൽ കത്തിക്കുന്നതിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികളിൽ നിന്ന് കർഷകരെ ഒഴിവാക്കല്‍, 'എന്നിവയില്‍ ഊന്നിയാകണം കേന്ദ്രം വിളിച്ച ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചർച്ചയെന്നും കർഷകർ ആവശ്യപ്പെടുന്നു. പഞ്ചാബില്‍ നിന്നുള്ള കോണ്ഗ്രസ് നേതാക്കളും മന്‍ കി ബാത്ത് സമയത്ത് ജന്തർമന്ദറില്‍ പ്രതിഷേധിച്ചു.

അതേസമയം കാര്‍ഷിക നിയമങ്ങളെയും പ്രതിഷേധങ്ങളെയും പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ മന്‍കിബാത്ത്. 2021 ല്‍ രോഗ സൌഖ്യത്തിനാണ് മുന്‍ഗണനയെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വയം പര്യാപ്തമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ സ്വദേശി ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തു.

ഇവയാണ് പ്രധാനപ്പെട്ട ആവശ്യങ്ങൾ:

  • മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

  • എല്ലാ കാർഷികോൽപ്പന്നങ്ങൾക്കും ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില നിയമപരമായി ഉറപ്പാക്കണം.

  • അന്തരീക്ഷ മലിനീകരണത്തിന്‍റെ പേരിൽ വൈക്കോൽ കത്തിക്കുന്നതിനെതിരെ ശിക്ഷാനടപടികളിൽ നിന്ന് കർഷകരെ ഒഴിവാക്കണം.

  • 'വൈദ്യുതി ഭേദഗതി ബിൽ 2020' നകത്ത് കർഷകർക്ക് ഗുണകരമായ മാറ്റങ്ങൾ വരുത്തണം.

കർഷക സംഘടനകൾ എല്ലായ്‍പ്പോഴും തുറന്ന മനസ്സോടെ ചർച്ച നടത്താൻ തയ്യാറണെന്നും കത്തിൽ പറയുന്നു. അതിനിടെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, എൻ.ഡി.എ മുന്നണി വിട്ടു. നേരത്തെ ശിരോമണി അകാലി ദൾ മുന്നണി വിട്ടിരുന്നു. പഞ്ചാബിലെ ബി ജെ പി മുൻ എം.പി ഹരീന്ദർ സിംഗ് ഖൽസ പാർട്ടിയിൽ നിന്നും രാജിവെച്ചു.