LiveTV

Live

National

ബാങ്ക് ജീവനക്കാരിയെ കാമുകന്‍ കൊന്ന് മൃതദേഹം കത്തിച്ചു

എസ്.ബി.ഐയിലെ കരാര്‍ ജീവനക്കാരിയായിരുന്ന സ്നേഹലത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

ബാങ്ക് ജീവനക്കാരിയെ കാമുകന്‍ കൊന്ന് മൃതദേഹം കത്തിച്ചു

മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ബാങ്ക് ജീവനക്കാരിയായ യുവതിയെ കാമുകന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. എസ്.ബി.ഐയിലെ കരാര്‍ ജീവനക്കാരിയായിരുന്ന സ്നേഹലത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലെ ധർമ്മവാരം മണ്ഡലിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രതി ഗൂട്ടി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുമായി സ്നേഹലതക്ക് മുന്‍പ് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്നേഹലത കോളേജിലെ സഹപാഠിയുമായി പ്രണയത്തിലാവുകയും ഇത് രാജേഷിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച ബാങ്കിലേക്ക് പോവുമ്പോഴാണ് സ്നേഹലതയെ കാണാതാകുന്നത്. ഇതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ അനന്ത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. സ്നേഹലതയുടെ ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ചപ്പോള്‍ രാജേഷ് സ്നേഹലതയെ കാണണമെന്ന് ആവശ്യപ്പെട്ടതായും ബൈക്കിലെത്തി കൊണ്ടുപോയതായും വ്യക്തമായി. സഹപാഠിയുമായുള്ള ബന്ധത്തെ ചൊല്ലി സ്നേഹലതയും രാജേഷും തമ്മില്‍ വഴക്കുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്നേഹലതയുടെ മൃതദേഹം രാജേഷ് കത്തിച്ചു.

ബുധനാഴ്ച രാവിലെയോടെയാണ് ധര്‍മ്മവാരം മണ്ഡലിലുള്ള വിജനമായ സ്ഥലത്ത് സ്നേഹലതയുടെ മൃതദേഹം കണ്ടെത്തിയത്. രാജേഷ്,കാര്‍ത്തിക് എന്നീ യുവാക്കള്‍ തന്‍റെ മകളെ ശല്യപ്പെടുത്തിയിരുന്നതായും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സ്നേഹലതയെ യുവാക്കള്‍ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് മാതാപിതാക്കള്‍ മുന്‍പും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കാര്‍ത്തികിന്‍റെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.