LiveTV

Live

National

ജമ്മു കശ്മീര്‍ ഡി.ഡി.സി തെരഞ്ഞെടുപ്പ്; ഗുപ്കർ മുന്നണിക്ക് ഉജ്ജ്വല വിജയം

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഗുപ്കര്‍ സഖ്യം 114സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ബി.ജെ.പി 72ഉം കോൺഗ്രസ് 26ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്

ജമ്മു കശ്മീര്‍ ഡി.ഡി.സി തെരഞ്ഞെടുപ്പ്; ഗുപ്കർ മുന്നണിക്ക് ഉജ്ജ്വല വിജയം

ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഗുപ്കർ മുന്നണിക്ക് ഉജ്ജ്വല വിജയം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സഖ്യം 114സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 72ഉം കോൺഗ്രസ് 26ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. പി.ഡി.പിയും നാഷണൽ കോൺഫറൻസും ചേർന്നതാണ് ഗുപ്കർ സഖ്യം.

ജമ്മു മേഖലയിൽ 69 സീറ്റുകളിൽ ബി.ജെ.പി ക്ക് ലീഡ് ഉണ്ട്. എന്നാൽ കശ്മീർ താഴ്‌വരയിൽ 3 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാനായത്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷമുളള ആദ്യ ജനാധിപത്യ പ്രക്രിയ ആണ് ഡി.ഡി.സി തെരഞ്ഞെടുപ്പ്. ആ വിഷയം തന്നെയായിരുന്നു പ്രധാനമായും തെരഞ്ഞെടുപ്പില്‍ പാർട്ടികൾ ചർച്ചയാക്കിയതും.