ലോക്ഡൗണില്‍ കൂടുതല്‍ സഹായമെത്തിച്ച എം.പിമാരില്‍ രാഹുല്‍ ഗാന്ധിയും
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ ഐ സിസ്റ്റംസ് എന്ന പൗരാഭിപ്രായ ശേഖരണ സ്ഥാപനമാണ് സര്‍വെ നടത്തിയത്

കോവിഡ് ലോക്ഡൗണ്‍ കാലയളവില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായം എത്തിച്ച 10 എം.പിമാരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയും. ലോക്ഡൗണ്‍ വേളയില്‍ സ്വന്തം മണ്ഡലങ്ങളില്‍ എം.പിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ ഐ സിസ്റ്റംസ് എന്ന പൗരാഭിപ്രായ ശേഖരണ സ്ഥാപനമാണ് സര്‍വെ നടത്തിയത്.
ഒക്ടോബർ ഒന്നിനാണ് സർവേ ആരംഭിച്ചത്. ജനങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് 25 ലോക്സഭാ എംപിമാരെ ആദ്യം തെരഞ്ഞെടുക്കുകയും അതില്‍ നിന്നും 10 മികച്ച എം.പിമാരെ ഷോട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ നടത്തിയ സര്‍വേയില്‍ 512 ലോക്സഭാ എംപിമാര്‍ക്കായി 33,82,560 നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഗവേണ്‍ഐ പറയുന്നു.