LiveTV

Live

National

ഫെബ്രുവരി അവസാനം വരെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തില്ല

സിലബസ് കുറച്ചുകൊണ്ട് സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തും. സിലബസിന്റെ 30 ശതമാനം ഒഴിവാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഫെബ്രുവരി അവസാനം വരെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തില്ല

സി.ബി.എസ്.ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി) എഡ്യൂക്കേഷന്‍) 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. ബോര്‍ഡ് പരീക്ഷകള്‍ പിന്നീടേ നടത്തൂവെന്നും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പരീക്ഷാ തീയതി നിശ്ചയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സിലബസ് കുറച്ചുകൊണ്ട് സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തും. സിലബസിന്റെ 30 ശതമാനം ഒഴിവാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.