LiveTV

Live

National

ബംഗാളില്‍ ബി.ജെ.പി. രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് പ്രശാന്ത് കിഷോര്‍

നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു

ബംഗാളില്‍ ബി.ജെ.പി. രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് പ്രശാന്ത് കിഷോര്‍

വരാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

"ബി.ജെ.പിയെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നത് ഗൌരവത്തിലെടുക്കേണ്ട, ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബി.ജെ.പി. കഷ്ടപ്പെടേണ്ടി വരും. തന്റെ ഈ ട്വീറ്റ് ഓര്‍ത്തുവെച്ചോളൂ, ബി.ജെ.പിയ്ക്ക് അത് സാധ്യമാകുന്നെങ്കില്‍ താന്‍ ട്വിറ്റര്‍ വിടും- പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

2021-ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു.