LiveTV

Live

National

ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ യു​വ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കിയ നി​ല​യി​ൽ

സിഖ് ആത്മീയ നേതാവ് ആത്മഹത്യ ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റൊരു സംഭവം

ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ യു​വ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കിയ നി​ല​യി​ൽ

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുന്നതിനിടെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ പ​ഞ്ചാ​ബി​ലെ​ത്തി​യ യു​വ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. പ​ഞ്ചാ​ബി​ലെ ബ​ദി​ന്ദ ജി​ല്ല​യി​ലെ ദ​യാ​ൽ​പു​ര മി​ർ​സ നി​വാ​സി ഗു​ർ​ലാ​ബ് സിം​ഗ്(22) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കഴിഞ്ഞ ദിവസം ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഗു​ർ​ലാ​ബ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ഷം ഉ​ള്ളി​ൽ ചെ​ന്ന ഗു​ൽ​റാ​മി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത സിഖ് ആത്മീയ നേതാവ് ആത്മഹത്യ ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പുകയുന്നതിനിടെയാണ് മറ്റൊരു സംഭവം.