LiveTV

Live

National

അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ; ചിത്രം കാണാം

അയോധ്യയില്‍ ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖകള്‍ പുറത്തുവിട്ടു

അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ; ചിത്രം കാണാം

അയോധ്യയില്‍ ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖകള്‍ പുറത്തുവിട്ടു. അയോധ്യയിലെ ദാന്നിപ്പൂരിലാണ് പുതിയ മസ്ജിദ് നിര്‍മിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡാണ് നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പള്ളിയുടെ ബ്ലൂ പ്രിന്‍റ് പുറത്തുവിട്ടത്.

അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ; ചിത്രം കാണാം

പഴയ മസ്ജിദിന്‍റെ രൂപം ഒരു തരത്തിലും നിലനിര്‍ത്താതെയാണ് പുതിയ പള്ളി വിഭാവനം ചെയ്തിട്ടുള്ളത്. മുസ്‍ലിം ആരാധനാലയങ്ങളുടെ മുഖച്ഛായ ആയിരുന്ന പരമ്പരാഗത മിനാരങ്ങളും താഴികക്കുടങ്ങളുമെല്ലാം പുതിയ പള്ളിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മസ്ജിദ് സമുച്ചയത്തിന് വൃത്താകൃതി ആയിരിക്കുമെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

‘മുന്‍കാലത്തു നിന്നുള്ള ഏതെങ്കിലും മാതൃക ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. സമകാലികമായ രൂപകല്‍പ്പനയാണ് പള്ളിക്ക് ഉദ്ദേശിക്കുന്നത്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും’ ട്രസ്റ്റ് പറഞ്ഞു.

അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ; ചിത്രം കാണാം

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുന്ന തരത്തിലാണ് മസ്ജിദ് സമുച്ചയത്തിന്‍റെ നിര്‍മാണം. പ്രൊഫസര്‍ എസ്.എം അക്തര്‍ ആണ് മസ്ജിദ് സമുച്ചയത്തിന്റെ ചീഫ് ആര്‍കിടെക്ട്. വൃത്താകൃതിയില്‍ ആയിരിക്കും കെട്ടിടമെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് മസ്ജിദിന്‍റെ തറക്കല്ലിടല്‍.