LiveTV

Live

National

കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫേസ്ബുക് ബ്ലോക്ക് ചെയ്തു

അവരുടെ ഇന്‍സ്റ്റഗ്രാം പേജും സമാനരീതിയില്‍ ബ്ലോക്ക് ചെയ്തു

കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫേസ്ബുക് ബ്ലോക്ക് ചെയ്തു

സർക്കാറിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഞായറാഴ്ച ഫേസ്ബുക് ബ്ലോക്ക് ചെയ്തു . പ്രതിഷേധ പരിപാടികള്‍ തത്സമയം കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കിസാന്‍ ഏക്ത മോര്‍ച്ചയുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായതായി കര്‍ഷകര്‍ ആരോപിച്ചു.

കിസാൻ ഏക്താ മോർച്ചയുടെ ഈ പ്രക്ഷോഭത്തിനായി ഉപയോഗിക്കുന്ന ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞാണ് ഫേസ്ബുക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്. അവരുടെ ഇന്‍സ്റ്റഗ്രാം പേജും സമാനരീതിയില്‍ ബ്ലോക്ക് ചെയ്തു.

കഴിഞ്ഞ മൂന്നാഴ്ചയായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിവരികയാണ്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ട് കര്‍ഷകര്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുകയാണ്.