അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഒടുവില്‍ സുവേന്ദു അധികാരി ബി.ജെ.പിയില്‍
തൃണമൂൽ കോണ്‍ഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നു.

തൃണമൂൽ കോണ്‍ഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നു. സുവേന്ദുവിനോടൊപ്പം സി.പി.എം എം.എൽ.എ തപ്സി മൊണ്ടാൽ ഉൾപ്പെടെ 11 പേരാണ് ബംഗാളിലെ മേദിനിപൂരിൽ നടന്ന റാലിയിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പിയുടെ മുന്‍ അദ്ധ്യക്ഷനുമായ അമിത്ഷായാണ് പുതുതായി ബി.ജെ.പിയിലേക്കെത്തിയ നേതാക്കള്‍ക്ക് അംഗത്വം നല്കി സ്വീകരിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ 200ൽ അധികം സീറ്റുകളിൽ നേടി ബി.ജെ.പി ബംഗാളിൽ അധികാരത്തിൽ വരുമെന്ന് മേദിനിപൂരിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു.
10 വർഷങ്ങൾക്ക് മുമ്പ് ബംഗാളില്‍ തൃണമൂലിനെ അധികാരത്തിലെത്തിച്ച നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ അമരക്കാരില്‍ ഒരാളും മമത ബാനർജിയുടെ ഏറ്റവും വിശ്വസ്ത സഹായികളില്‍ ഒരാളുമായിരുന്നു സുവേന്ദു അധികാരി.