LiveTV

Live

National

ബംഗാളില്‍ സി.പി.എം എം.എല്‍.എയും ബി.ജെ.പിയിലേക്ക്

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തുക

ബംഗാളില്‍ സി.പി.എം എം.എല്‍.എയും ബി.ജെ.പിയിലേക്ക്

പശ്ചിമ ബംഗാളില്‍ സി.പി.എം എം.എല്‍.എയും ബി.ജെ.പിയിലേക്ക്. ശനിയാഴ്ച ബെംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് ഹാല്‍ദിയ എം.എല്‍.എയായ താപ്‌സി മൊണ്ഡല്‍ പ്രഖ്യാപിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തുക.

"സി.പി.എമ്മില്‍ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയില്‍ താന്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല. പാര്‍ട്ടിയുടെ പ്രദേശിക സംവിധാനം തകര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കരുതുന്നത് ഈ പാര്‍ട്ടിയില്‍ തുടര്‍ന്നു കൊണ്ട് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ്- തപ്‌സി പറഞ്ഞു.

അതേസമയം തപ്‌സിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം പറഞ്ഞു. നേരത്തെ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ ബി.ജെ.പിയിലേക്ക് ആണെന്നാണ് സൂചന.