LiveTV

Live

National

ജയ് ശ്രീറാം ബാനര്‍ വിവാദത്തില്‍ വ്യാജ വാര്‍ത്തയുമായി എ.എന്‍.ഐ

നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ കേരള പൊലീസ് കേസെടുത്തുവെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയ് ശ്രീറാം ബാനര്‍ വിവാദത്തില്‍ വ്യാജ വാര്‍ത്തയുമായി എ.എന്‍.ഐ

പാലക്കാട് നഗരസഭയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ 'ജയ് ശ്രീറാം' ഫ്ലക്സിനെതിരെ കേസെടുത്ത വാര്‍ത്തയെ വളച്ചൊടിച്ച് ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ കേരള പൊലീസ് കേസെടുത്തുവെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയ് ശ്രീറാം ബാനര്‍ വിവാദത്തില്‍ വ്യാജ വാര്‍ത്തയുമായി എ.എന്‍.ഐ

കലാപം സൃഷ്ടിക്കുന്നതിനായി ശ്രമിച്ചുവെന്നതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട്.

വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്. ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ലക്‌സും പ്രധാനമന്ത്രിയുടെയും, അതിത്ഷായുടെയും ഫോട്ടോ പതിച്ച ഫ്ലക്‌സും പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചു. നഗരസഭ കാര്യാലയത്തിന് മുകളില്‍ കയറി മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും , മുദ്രാവാക്യം വിളിക്കുകയും ചെയ്തത് നിയമ വിരുദ്ധമാണെന്നാരോപിച്ച് നഗരസഭാ സെക്രട്ടറി പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിനാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്തതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ കേന്ദ്രസര്‍ക്കാരിന്‍റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സഭയെയും സ്വാധീനിക്കുന്നിതിനായി വമ്പന്‍ വ്യാജ വാര്‍ത്ത ശൃംഖല രാജ്യത്തും അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വാര്‍ത്താ എജന്‍സിയായ ഏഷ്യൻ ന്യൂസ് ഇന്‍റർ നാഷണൽ (എ.എന്‍.ഐ) ബിസിനസ് സംരഭമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് പ്രധാനമായും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്‍പിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ ക്രോണിക്കിള്‍സ്‌ എന്നു പേരിട്ടിട്ടുള്ള റിപ്പോര്‍ട്ട്‌ ബ്രസല്‍സ്‌ ആസ്‌ഥാനമായ ഇ.യു. ഡിസ്‌ഇന്‍ഫോലാബ്‌സ്‌ എന്ന എന്‍.ജി.ഒ. ആണ്‌ പുറത്തുവിട്ടത്‌. യൂറോപ്പ്‌ കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യാജവാര്‍ത്താ പ്രചാരണമാണിതെന്നും 2016-ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനു തുല്യമാണിതെന്നുമാണ്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്‌. ഇതിന് പിന്നാലെയാണ് പാലക്കാട് നഗരസഭയില്‍ നടന്ന സംഭവത്തില്‍ എ.എന്‍.ഐ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.