കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ നരേന്ദ്രമോദിക്ക് പ്രധാന പങ്ക്; ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി
എം.എൽ.എമാരുമായി സിന്ധ്യ പാർട്ടിവിട്ടതിനെ തുടർന്നാണു കമൽനാഥ് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടത്

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയ. ഇന്‍ഡോറില്‍ പൊതുപരിപാടിക്കിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിലാണു കോൺഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാർ മധ്യപ്രദേശിൽ രാജിവച്ചത്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും വേദിയിലിരിക്കേയാണു വിജയ്വർഗിയയുടെ പ്രസ്താവന.
"ഇത് നിങ്ങള്‍ ആരോടും പറയരുത്. ഇത് ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു സറ്റേജില് പൊതുജന മധ്യത്തില്‍ ഞാനാദ്യമായാണ് ഇക്കാര്യം പറയുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദി മാത്രമാണ് അതല്ലാതെ ധര്‍മ്മേന്ദ്ര പ്രധാന് അല്ല", വിജയവര്‍ഗ്ഗിയ പറഞ്ഞു.
22 എം.എൽ.എമാരുമായി സിന്ധ്യ പാർട്ടിവിട്ടതിനെ തുടർന്നാണു കമൽനാഥ് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടത്. 2018 ഡിസംബറില്‍ അധികാരമേറിയതിനു പിന്നാലെ തന്നെ താഴെയിറക്കാൻ ബി.ജെ.പി പദ്ധതികൾ തയാറാക്കിയിരുന്നതിനായി കമൽനാഥ് പറഞ്ഞിരുന്നു.