മദ്യം വിളമ്പിയത് കുറഞ്ഞു; സുഹൃത്തുക്കള്‍ നവവരനെ കുത്തിക്കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ പാലിമുകിംപൂരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

വിവാഹ ചടങ്ങിന് ശേഷം നടന്ന സത്ക്കാരത്തില്‍ കൂടുതല്‍ മദ്യം നല്‍കാത്തതിന് സുഹൃത്തുക്കള്‍ നവവരനെ കുത്തിക്കൊന്നു. 28കാരനായ ബബ്ലുവാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ പാലിമുകിംപൂരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവാഹത്തിന് ശേഷം ബബ്ലു തന്റെ സുഹൃത്തുക്കള്‍ക്കായി മദ്യ സത്ക്കാരം നടത്തിയിരുന്നു. സുഹൃത്തുക്കള്‍ കുറച്ചു കൂടി മദ്യം ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് മദ്യം എത്തിക്കാന്‍ സാധിക്കില്ലെന്ന് ബബ്ലും പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ബബ്ലുവിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ രാംഖിലാഡി എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി സര്‍ക്കിള്‍ ഓഫീസര്‍ നരേഷ് സിംഗ് പറഞ്ഞു. പ്രതികളായ മറ്റ് അഞ്ച് പേര് ഓടിപ്പോയതായും ഉടന്‍ തന്നെ അവരെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.