LiveTV

Live

National

മമതയെ ഞെട്ടിച്ച് തൃണമൂലില്‍ നിന്നും കൂട്ടരാജി

അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്

മമതയെ ഞെട്ടിച്ച് തൃണമൂലില്‍ നിന്നും കൂട്ടരാജി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാൽഡയിലെ അഞ്ച് നേതാക്കളാണ് ഇപ്പോള്‍ രാജി സമർപ്പിച്ചിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസിന്‍റെ ഗോബിന്ദാപൂർ-മഹേഷ്പൂർ, ബാമൺ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോൾ, ചന്ദ്‌പൂർ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമർപ്പിച്ചത്.

ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.

എന്നാല്‍ ഈ രാജി പ്രധാനമല്ലെന്നും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കമ്മിറ്റികൾ രൂപീകരിക്കുകയാണെന്നും മാൽഡ ജില്ലാ തൃണമൂൽ കോൺഗ്രസ് കോർഡിനേറ്റർ ബാബ്‌ല സർക്കാർ പ്രതികരിച്ചു.