LiveTV

Live

National

തൃണമൂല്‍ എംഎല്‍എ നിയമസഭയില്‍ നിന്നും രാജിവെച്ചു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ പാര്‍ട്ടി പ്രവേശനവും അദ്ദേഹത്തിന്‍റെ വളര്‍ച്ചയും മമതയുടെ വിശ്വാസികളിലൊരാളായ അധികാരിക്ക് അത്രകണ്ട് രസിച്ചിരുന്നില്ല

തൃണമൂല്‍ എംഎല്‍എ നിയമസഭയില്‍ നിന്നും രാജിവെച്ചു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുവേന്ദു അധികാരി നിയമസഭയില്‍ നിന്നും രാജിവെച്ചു. കഴിഞ്ഞമാസം തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമതസ്വരമുയര്‍ത്തിയതിന് ശേഷമാണ് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന നിയമസഭയില്‍ നിന്നും സുവേന്ദു അധികാരി പടിയിറങ്ങുന്നത്. കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്തര്‍ശനത്തിന് പിന്നാലെ അധികാരി ബിജെപിയിലേക്ക് ചേക്കേറിയേക്കാമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നു.

മാല്‍ഡ, മുര്‍ഷിദാബാദ്, പുരുളിയ, ബങ്കുര, വെസ്റ്റ് മിഡ്നാപ്പൂര്‍ എന്നീ പ്രദേശങ്ങളുടെ പാര്‍ട്ടി ഇന്‍ ചാര്‍ജ് കൂടിയായ അധികാരി, ആ പ്രദേശങ്ങളിലെ ലോക്കല്‍ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ്. അതുകൊണ്ടുതന്നെ അധികാരിയുടെ രാജി ഒഴിവാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചിരുന്നു. അധികാരിയുടെ പടിയിറക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 50 സീറ്റിലെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും.

മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ പാര്‍ട്ടി പ്രവേശനവും അദ്ദേഹത്തിന്‍റെ വളര്‍ച്ചയും മമതയുടെ വിശ്വാസികളിലൊരാളായ അധികാരിക്ക് അത്രകണ്ട് രസിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ഇരുവരും വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.