LiveTV

Live

National

നിയമം പിൻവലിക്കാതെ സമരം പിൻവലിക്കില്ലെന്ന് കർഷകർ; നിയമങ്ങളുടെ പേര് മാറ്റാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക സമരം ഇരുപതാം ദിവസവും തുടരുകയാണ്

നിയമം പിൻവലിക്കാതെ സമരം പിൻവലിക്കില്ലെന്ന് കർഷകർ; നിയമങ്ങളുടെ പേര് മാറ്റാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക സമരം ഇരുപതാം ദിവസവും തുടരുകയാണ്. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ കർഷക സംഘടനകൾ ഭാവി സമര പരിപാടികൾ തീരുമാനിക്കും. ഇതിനിടെ പുതുതായി കൊണ്ട് വന്ന മൂന്ന് നിയമങ്ങളുടെയും പേര് മാറ്റാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങി ദില്ലി ചലോ മാർച്ച് ഇരുപത് ദിവസം പിന്നിടുന്നത്തോടെ കൂടുതൽ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് സംഘടനകൾ. ഇക്കാര്യം ചർച്ച ചെയ്യാൻ മൂന്ന് മണിക്ക് നേതാക്കൾ യോഗം ചേരും.

നിയമം പിൻവലിക്കാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുന്നതിനിടെ നിയമങ്ങളുടെ പേര് മാറ്റാൻ ഒരുങ്ങുകയാണ്. സർക്കാർ മുന്നോട്ട് വെച്ച ഭേദഗതികൾ കൂടി ഉൾപ്പടുത്തി നിയമത്തിന് പുതിയ മുഖം നൽകുകയാണ് ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ കർഷകർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള രണ്ടായിരത്തോളം വനിതകൾ ഇന്ന് മുതൽ സമരത്തിന്റെ ഭാഗമായി. ഡൽഹി- ആഗ്ര, ഡൽഹി- ജയ്‌പൂർ ദേശീയ പാതകൾ കർഷകർ ഇപ്പോഴും ഉപരോധിക്കുകയാണ്. എന്നാൽ ഇവരെ ഹരിയാന അതിർത്തിയിൽ നിന്ന് കടത്തി വിടാൻ പോലീസ് തയ്യാറായില്ല.

അതേസമയം ബി.ജെ.പി കർഷക സമരത്തിനെതിരെ നടത്തുന്ന പ്രചരണ പരിപാടി തുടങ്ങി. നിയമം കർഷകർക്ക് ഗുണകരമാണെന്ന് വിശദീകരിക്കാനാണ് യോഗം. ഇത്തരത്തിൽ രാജ്യത്ത് ഉടനീളം 700 യോഗങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം.