Top

'മുഖ്യമന്ത്രിയായി തുടരണോ'; നാടകീയ നീക്കവുമായി ബി.ജെ.പി മുഖ്യമന്ത്രി

താന്‍ പോകണമെന്നാണ് ആളുകള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പാര്‍ട്ടിയെ അറിയിച്ച് പോകാന്‍ തയ്യാറാണ് ബിപ്ലബ് ദേവ്

MediaOne Logo

Web Desk

Web Desk

  • Updated:

    2020-12-09 12:54:10.0

Published:

9 Dec 2020 12:54 PM GMT

മുഖ്യമന്ത്രിയായി തുടരണോ; നാടകീയ നീക്കവുമായി ബി.ജെ.പി മുഖ്യമന്ത്രി
X

മുഖ്യമന്ത്രി എന്ന നിലയിലുളള തന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയോട്‌ നേരിട്ട്‌ പറയാന്‍ പൊതുയോഗം സംഘടിപ്പിച്ചിടുണ്ട്‌‌. ഈ ഡിസംബര്‍ 13ന്‌ നടക്കുന്ന പൊതുയോഗത്തില്‍ സര്‍ക്കാരിന്റെ ഭാവി ജനങ്ങള്‍ക്ക്‌ അറിയിക്കാം. താന്‍ പോകണമെന്നാണ് ആളുകള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പാര്‍ട്ടിയെ അറിയിച്ച് പോകാന്‍ തയ്യാറാണെന്നുമാണ് ത്രിപുര മുഖ്യമന്ത്രി ചൊവ്വാഴ്ച വിശദമാക്കുന്നത്.

"എന്നെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. പാര്‍ട്ടി ആസ്ഥാനത്ത് വച്ച് ചിലര്‍ എനിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തി. എന്നെ പുറത്തകണമെന്ന് അവശ്യപ്പെട്ടു. എന്നാൽ ഞാന്‍ തുടരണോ വേണ്ടയോ എന്ന് ജനങ്ങൾ തന്നെ തിരുമാനിക്കട്ടെ. ഡിസംബർ 13 ഞായറാഴ്ച ഞാൻ അസ്തമ്പൽ മൈതാനത്തേക്ക് പോകും. ത്രിപുരയിലെ ജനങ്ങളോട് ഞാൻ ചോദിക്കും രാജിവയ്ക്കണോ അതോ സ്ഥാനത്ത് തുടരണോയെന്ന്, ”ബിപ്ലബ് ദേവ് പത്രസമ്മേളനത്തിൽ പറഞ്ഞു.

എന്നാല്‍ ഏകാധിപതിയെ പോലെ പെരുമാറുന്ന ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ നീക്കണമെന്നും ആവശ്യപ്പെട്ട്‌ ത്രിപുര ബി.ജെ.പിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ തീര്‍ത്തും അവഗണിച്ചാണ്‌ ബിപ്ലബിന്റെ പ്രവര്‍ത്തനമെന്ന്‌ കേന്ദ്ര നേതൃത്വത്തിനോട്‌ നേരിട്ട പറഞ്ഞ നേതാക്കള്‍, ത്രിപുരയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ നിരീക്ഷകനെ അയക്കണമെന്നും നിര്‍ദേശിച്ചു.

സംസ്ഥാന നേതാക്കളുടെ ആവശ്യം അംഗീകരിച്ച ബി.ജെ.പി കേന്ദ്ര നേതൃത്വം ഈ മാസം നിരീക്ഷകനെ അയക്കുമെന്ന്‌ ബിപ്ലബ്‌ ദേവിനെയും, ബി.ജെ.പി ത്രിപുര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പിന്തുണയുണ്ടെന്ന്‌ അറിയിച്ച്‌ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനുളള ബിപ്ലബിന്റെ തന്ത്രമാണോ ഇതെന്നും സംശയിക്കുന്നു.

TAGS :

Next Story