LiveTV

Live

National

ഹെെദരാബാദ് ഭരിക്കാന്‍ ടി.ആര്‍.എസ്-എ.ഐ.എം.ഐ.എം സഖ്യം

മേയർ സ്ഥാനത്തേക്ക് മജ്‍ലിസെ ഇത്തിഹാദ് അവകാശവാദം ഉന്നയിച്ചേക്കും

ഹെെദരാബാദ് ഭരിക്കാന്‍ ടി.ആര്‍.എസ്-എ.ഐ.എം.ഐ.എം സഖ്യം

ഹൈദരാബാദ് മുനിസിപ്പാലിറ്റിയിൽ ടി.ആർ.എസും എ.ഐ.എം.ഐ.എമ്മും അധികാരം പങ്കിട്ടേക്കും. മേയർ സ്ഥാനം എ.ഐ.എം.ഐ.എമ്മിന് നൽകിക്കൊണ്ടുള്ള ധാരണക്കായിരിക്കും ശ്രമം. തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് പരിശോധിക്കുമെന്ന് ടി.ആർ.എസ് അധ്യക്ഷൻ കെ.ടി രാമറാവു വ്യക്തമാക്കി. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്നാണ് ബി.ജെ.പി അവകാശവാദം

2016 ൽ 88 സീറ്റ് നേടി അധികാരത്തിലെത്തിയ ടി.ആർ.എസിന് ഇത്തവണ നേടാനായത് 55 സീറ്റ്. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും മേയർ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാനുള്ള 65 സീറ്റിലേക്ക് എത്താൻ ടി.ആർ.എസിന് ആയില്ല. ഈ സാഹചര്യത്തിലാണ് ടി.ആർ.എസ്, എ.ഐ.എം.ഐ.എം ധാരണയ്ക്ക് വഴി തുറക്കുന്നത്. മേയർ സ്ഥാനത്തേക്ക് മജ്‍ലിസെ ഇത്തിഹാദ് അവകാശവാദം ഉന്നയിച്ചേക്കും. 2009 ൽ സമാനമായ രീതിയിൽ എ.ഐ.എം.ഐ.എം കോൺഗ്രസുമായി അധികാരം പങ്കിട്ടിരുന്നു.

ഒവെെസിയുടെ പാര്‍ട്ടിയായ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമൂന്‍ കഴിഞ്ഞ തവണത്തെ അംഗബലമായ 44 നിലനിർത്തിയെങ്കിലും ബി.ജെ.പിയുടെ കുതിച്ച് ചാട്ടമാണ് തിരിച്ചടിയായത്. കഴിഞ്ഞ തവണ 4 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ നേടിയത് 48 സീറ്റുകളാണ്. അതേസമയം 150 സീറ്റിൽ മത്സരിച്ച കോൺഗ്രസ് അംഗബലം കേവലം രണ്ട് സീറ്റിൽ ഒതുങ്ങുകയും ചെയ്തു.