LiveTV

Live

National

കര്‍ഷക സമരം: ചര്‍ച്ച പരാജയം

അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്

കര്‍ഷക സമരം: ചര്‍ച്ച പരാജയം

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടന പ്രതിനിധികളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാട് കര്‍ഷക നേതാക്കള്‍ ആവര്‍ത്തിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പിടിയിലാണെന്ന് കര്‍ഷകര്‍ വിമര്‍ശനമുന്നയിച്ചു.

പ്രാദേശിക ചന്തകൾക്കും സ്വകാര്യ ചന്തകൾക്കും തുല്യ പരിഗണന, കർഷകരും വ്യാപാരികളും തമ്മിലുള്ള തർക്കങ്ങൾ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനു പകരം സിവിൽ കോടതി പരിഗണിക്കും – ഈ രണ്ടു ഭേദഗതികളാണ് സർക്കാർ മുന്നോട്ടു വച്ചത്.

എന്നാൽ, നിയമങ്ങൾ പൂർണമായി പിൻവലിക്കുക തന്നെ വേണമെന്നും ഭേദഗതികൾ അംഗീകരിക്കില്ലെന്നും കർഷകർ വ്യക്തമാക്കി. നിയമങ്ങൾ ആദ്യം പിൻവലിക്കുക. പിന്നീട് ആവശ്യമെങ്കിൽ കർഷക സംഘടനകളുമായി ചർച്ച നടത്തി പുതിയ നിയമങ്ങൾ സർക്കാരിനു പാർലമെന്റിൽ പാസാക്കാമെന്നും കർഷകർ നിലപാടെടുത്തു.

കേന്ദ്രത്തെ പ്രതിനിധീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽവേ, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവർ പങ്കെടുത്തു. കർഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളും.