LiveTV

Live

National

'തുക്കടെ തുക്കടെ ഗാങ്' കർഷക സമരത്തെ ഷഹീൻബാഗ്‌ ആക്കുന്നു; മനോജ് തിവാരി

രാജ്യത്ത് സമാധാനം തകർക്കാനുള്ള കൃത്യമായ പദ്ധതിയുടെയും ആസൂത്രണത്തിന്റെയും ആകെ തുകയാണ് ഈ പ്രക്ഷോഭം.

'തുക്കടെ തുക്കടെ ഗാങ്' കർഷക സമരത്തെ ഷഹീൻബാഗ്‌ ആക്കുന്നു; മനോജ് തിവാരി

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾക്കെതിരെ ബി.ജെ.പി എം.പി മനോജ് തിവാരി. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തെ ഷഹീൻബാഗ്‌ പോലുള്ള പ്രതിഷേധമായി മാറ്റാൻ 'തുക്കടെ തുക്കടെ ഗാങ്' ശ്രമിക്കുകയാണെന്നു മനോജ് തിവാരി ആരോപിച്ചു.

രാജ്യത്ത് സമാധാനം തകർക്കാനുള്ള കൃത്യമായ പദ്ധതിയുടെയും ആസൂത്രണത്തിന്റെയും ആകെ തുകയാണ് ഈ പ്രക്ഷോഭം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ ഒത്തുച്ചേർന്ന വ്യക്തികളുടെയും ചില ഗ്രൂപ്പുകളുടെയും സാന്നിധ്യം കർഷക പ്രക്ഷോഭങ്ങളിലും പ്രകടമായത് തലസ്ഥാന നഗരിയിൽ ഷഹീൻ ബാഗ് 2.0 പരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മനോജ് തിവാരി ആരോപിച്ചു.

ഡൽഹിയിൽ കലാപമുണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തിയവർ കർഷകരുടെ പേരിൽ രാജ്യവ്യാപകമായി കലാപത്തിന് പ്രേരിപ്പിക്കുന്നതായി തിവാരി പറഞ്ഞു. ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണച്ചു കൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി മുഴക്കിയും പ്രക്ഷോഭ വേദിയിൽ ഉയർന്നു കേട്ട മുദ്രവാക്യങ്ങൾ കലാപത്തിനുള്ള ആഹ്വാനമാണെന്ന കാര്യത്തിൽ തർക്കമില്ല. ഷഹീൻ ബാഗിൽ പരീക്ഷിച്ച ദേശവിരുദ്ധ സമവാക്യങ്ങൾ കർഷക പ്രക്ഷോഭത്തിലും വിജയകരമായി നടപ്പാക്കാനാണ് ശ്രമമെന്നും മനോജ് തിവാരി ആരോപിച്ചു.