LiveTV

Live

National

ബി.ജെ.പി ഐ.ടി സെൽ മേധാവിയുടെ ട്വീറ്റിനടിയിൽ 'കൃത്രിമ വീഡിയോ'യെന്ന് അടയാളപ്പെടുത്തി ട്വിറ്റർ

ട്വിറ്ററിന്റെ നടപടിക്ക് തൊട്ടു പിന്നാലെ ഇത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി റീട്വീറ്റുകളാണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

ബി.ജെ.പി ഐ.ടി സെൽ മേധാവിയുടെ ട്വീറ്റിനടിയിൽ 'കൃത്രിമ വീഡിയോ'യെന്ന് അടയാളപ്പെടുത്തി ട്വിറ്റർ

ബിജെപി സോഷ്യൽ മീഡിയ ചീഫ് അമിത് മാളവ്യയുടെ ട്വീറ്റിനടിയിൽ 'കൃത്രിമ വീഡിയോ'യെന്ന് അടയാളപ്പെടുത്തി ട്വിറ്റർ. ആദ്യമായാണ് ഇന്ത്യയിൽ ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. ട്വിറ്റർ നടപടിക്ക് തൊട്ടുപിന്നാലെ നിരവധി പേർ ഇതുസംബന്ധിച്ച പ്രതികരണങ്ങളുമായി രംഗത്തെത്തി.

കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിൽ, ഒരു കർഷകനെതിരെ പോലീസുദ്യോഗസ്ഥർ വീശുന്ന ലാത്തിയിൽ നിന്ന് അദ്ദേഹം രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യ മറ്റൊരു വീഡിയോ കൂടി ചേർത്ത് ട്വീറ്റ് ചെയ്തത്. എന്നാൽ മാളവ്യ ട്വിറ്ററിൽ 'യാഥാർഥ്യം' എന്ന് പറഞ്ഞ് പങ്കുവെച്ച വീഡിയോ കൃത്രിമമായി മുറിച്ചെടുത്തതാണെന്ന് വ്യക്തമാക്കി ആൾട്ട് ന്യൂസും, ബൂം ലൈവും രംഗത്തെത്തി. ഇവർ പുറത്തുവിട്ട യഥാർത്ഥ വിഡിയോയിൽ കർഷകനെ പോലീസ് ലാത്തി ഉപയോഗിച്ച് തല്ലുന്നത് വ്യക്തമായിരുന്നു. ഇതിനെ തുടർന്നാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്നുള്ള തിരുത്തൽ പ്രതികരണമുണ്ടാകുന്നത്.

ബി.ജെ.പി ഐ.ടി സെൽ മേധാവിയുടെ ട്വീറ്റിനടിയിൽ 'കൃത്രിമ വീഡിയോ'യെന്ന് അടയാളപ്പെടുത്തി ട്വിറ്റർ

ട്വിറ്ററിന്റെ സിന്തറ്റിക് ആൻഡ് മാനിപ്പുലേറ്റഡ് പോളിസി പ്രകാരം, മറ്റൊരാൾക്ക് ഉപദ്രവമായേക്കാവുന്ന തരത്തിലുള്ള കൃത്രിമവും വ്യാജവുമായ കാര്യങ്ങൾ, വഞ്ചനാപരമായി പ്രചരിപ്പിക്കാവതല്ല. ആളുകൾക്ക് ആധികാരികത ലഭ്യമാക്കാൻ അത്തരം പോസ്റ്റുകൾക്കടിയിൽ ട്വിറ്റർ കൃത്രിമമെന്ന് അടയാളപ്പെടുത്തും. ട്വിറ്റ്വറിന്റെ നടപടിക്ക് തൊട്ടുപിന്നാലെ ഇത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി റീട്വീറ്റുകളാണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.