LiveTV

Live

National

കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം

മംഗലപുരത്ത് ബിജെപി. തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം. ഉദ്ഘാടനചടങ്ങിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സംഘമെത്തി കേന്ദ്രമന്ത്രിയെ പരിശോധിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.