കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ഷഹീന്‍ബാഗ് ദാദി പൊലീസ് കസ്റ്റഡിയില്‍
ഹരിയാന - ഡല്‍ഹി അതിര്‍ത്തിയായ സിംഘുവിലെത്തിയ ബില്‍കിസിനെ പൊലീസ് തടയുകയായിരുന്നു.
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ ഷഹീന്‍ബാഗ് സമര നായിക ബില്‍കിസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന - ഡല്‍ഹി അതിര്‍ത്തിയായ സിംഘുവിലെത്തിയ ബില്‍കിസിനെ പൊലീസ് തടയുകയായിരുന്നു.
'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം'- ഇങ്ങനെ പറഞ്ഞാണ് ബില്‍കിസ് ബാനു കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയത്.
പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം നയിച്ച ബില്‍കിസ് ബാനു ഷഹീന്‍ബാഗിലെ ദാദി എന്നാണ് അറിയപ്പെടുന്നത്. ടൈം മാഗസിന് ഈ വര്‍ഷം ആഗോളതലത്തില്‍ തെരഞ്ഞെടുത്ത ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് ബില്‍കിസ് ബാനു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തി. ഉത്തര്‍പ്രദേശ് - ഡല്‍ഹി അതിര്‍ത്തിയിലാണ് ആസാദും സംഘവും എത്തിയത്.