LiveTV

Live

National

''ഹൈദരാബാദിനെ ‘നൈസാം സംസ്കാരത്തിൽ’ നിന്ന് മോചിപ്പിക്കുമെന്ന് പറയുന്നത് ജനശ്രദ്ധ നേടാനുള്ള തന്ത്രം''

നൈസാം ഏഴാമനെതിരെ തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം രാഷ്ട്രീയക്കാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് വോട്ട് തേടണം

''ഹൈദരാബാദിനെ ‘നൈസാം സംസ്കാരത്തിൽ’ നിന്ന് മോചിപ്പിക്കുമെന്ന് പറയുന്നത് ജനശ്രദ്ധ നേടാനുള്ള തന്ത്രം''

ഹൈദരാബാദിനെ ‘നൈസാം സംസ്കാരത്തിൽ’ നിന്ന് മോചിപ്പിക്കുമെന്ന് പറയുന്നത് ജനശ്രദ്ധ നേടാനുള്ള തന്ത്രം മാത്രമാണെന്ന് നൈസാമിന്റെ ബന്ധു നവാബ് നജഫ് അലി ഖാൻ. ഹൈദരാബാദിനെ 'നവാബി, നൈസാമി സംസ്കാരത്തില്‍ നിന്നും മോചിപ്പിക്കാൻ ബി.ജെ.പിക്ക് അവസരം നൽകണമെന്ന് അമിത് ഷാ വോട്ടര്‍മാരോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‌

നൈസാം ഏഴാമനെതിരെ തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം രാഷ്ട്രീയക്കാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് വോട്ട് തേടണമെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ പേരുമാറ്റുമെന്നും ഹൈദരാബാദിനെ ‘നൈസാം സംസ്കാരത്തിൽ’ നിന്ന് മോചിപ്പിക്കുമെന്നും പറയുന്നത് ജനശ്രദ്ധ നേടാനുള്ള തന്ത്രം മാത്രമാണെന്ന് നവാബ് നജഫ് അലി ഖാൻ പത്രക്കുറിപ്പിൽ പറഞ്ഞു.

നൂറ്റാണ്ടുകളായി ഹൈദരാബാദ് ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഗംഗ-ജമുനി സംസ്കാരത്തെ മാറ്റാൻ ഈ രാഷ്ട്രീയക്കാർക്ക് സാധിക്കില്ല. തന്റെ പിതാമഹന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഭരണകാലത്ത് അവരെ ഒന്നിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ഹൈദരാബാദ് മിക്ക പാശ്ചാത്യ രാജ്യങ്ങളെക്കാളും മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ വൻ സംഭാവന ചരിത്രത്തിലെ മറ്റേതൊരു ഭരണാധികാരികളേക്കാള്‍ മികച്ചതായിരുന്നുവെന്ന് നവാബ് നജഫ് അലി ഖാൻ പറഞ്ഞു.

ബി.ജെ.പിക്ക് ഒരവസരം നൽകണമെന്ന് അമിത് ഷാ ഞായറാഴ്ച പൗരന്മാരോട് പറഞ്ഞിരുന്നു. 'ഞങ്ങൾ നവാബ്-നൈസാം സംസ്കാരം ഇല്ലാതാക്കുകയും ഹൈദരാബാദിനെ ഒരു ആധുനിക നഗരമാക്കി മാറ്റുകയും ചെയ്യും. ഹൈദരാബാദിനെ രാജവംശത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനെ ഒരു പുരോഗമന നഗരമാക്കി മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബി.ജെ.പിക്ക് ഒരവസരം നൽകുക' എന്നാണ് അദ്ദേഹം പറഞ്ഞത്.