നടി ഊര്‍മ്മിള മണ്ഡോദ്കര് ശിവസേനയിലേക്ക്
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഊര്‍മ്മിള പിന്നീട് പാര്‍ട്ടി വിട്ടിരുന്നു

പ്രശസ്ത ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കര് ശിവസേനയില്‍ ചേരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഊര്‍മ്മിള പിന്നീട് പാര്‍ട്ടി വിട്ടിരുന്നു. ചൊവ്വാഴ്ച ശിവസേനയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തില്‍ ഊര്‍മ്മിള ശിവസേനയില്‍ ചേരുമെന്ന് താക്കറെയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നുമാണ് ഊര്‍മ്മിള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എന്നാല്‍ താരത്തിളക്കമൊന്നും ഊര്‍മ്മിളയെ സഹായിച്ചില്ല. കന്നിമത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തു. ഗവർണർ ക്വാട്ട വഴി നിയമസഭയിലേക്ക് ശിവസേന നാമനിർദേശം ചെയ്തവരുടെ പട്ടികയിൽ 46കാരിയായ ഊർമ്മിളയും ഉണ്ടെന്നാണ് റിപ്പോർട്ട്.