രാജസ്ഥാനില്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു
ബി.ജെ.പി നേതാവും രാജ്സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു.

രാജസ്ഥാനിലെ ബി.ജെ.പി നേതാവും രാജ്സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. ഗുര്‍ഗാവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
രാജ്സമന്ദില് നിന്നും മൂന്ന് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് കിരണ്‍ മഹേശ്വരി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്,സ്പീക്കര്‍ സി.പി ജോഷി, തുടങ്ങിയ നേതാക്കള്‍ ആദരാജ്ഞലി അര്‍പ്പിച്ചു.
'ബിജെപി നേതാവും രാജ്സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി ജിയുടെ അകാല നിര്യാണത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. അവരുടെ ബന്ധുക്കളുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നു', അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.