LiveTV

Live

National

ബാബാ ആംതെയുടെ ചെറുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ശീതള്‍ ആംതെ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലുള്ള വീട്ടില്‍ തിങ്കളാഴ്ച മയക്കുമരുന്ന് കുത്തിവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ബാബാ ആംതെയുടെ ചെറുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ശീതള്‍ ആംതെ ആത്മഹത്യ ചെയ്തു

ബാബാ ആംതെയുടെ ചെറുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ശീതള്‍ കരാജി ആംതെ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലുള്ള വീട്ടില്‍ തിങ്കളാഴ്ച മയക്കുമരുന്ന് കുത്തിവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഷ്ഠരോഗം ബാധിച്ച് അംഗവൈകല്യം വന്നവരെ സഹായിക്കുന്ന ലാഭരഹിതമായി പ്രവർത്തിക്കുന്ന സംഘടനയായ മഹാരോഗി സേവാ സമിതിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ബോർഡ് അംഗവുമായിരുന്നു ശീതള്‍.

കഴിഞ്ഞയാഴ്ച ശീതള്‍ ഫേസ്ബുക്കിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. മഹാരോഗി സേവാ സമിതിയിലെ (എം‌എസ്‌എസ്) ക്രമക്കേടുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 5.45ന് 'വാര്‍ ആന്‍ഡ‍് പീസ്' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സാമൂഹ്യപ്രവര്‍ത്തകനായ ഡോ.വികാസ് ആംതെയുടെ മകളാണ് ശീതള്‍. കുറച്ചു ദിവസങ്ങളിലായി ശീതള്‍ ആകെ ടെന്‍ഷനിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.