ഏത് ഹിന്ദുവിനും മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കും, പക്ഷെ മുസ്ലിങ്ങള്‍ക്ക് നല്‍കില്ല; വിവാദ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി
ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബെല്‍ഗാവി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള

ഹിന്ദുസമുദായത്തില്‍ നിന്നുള്ള ഏതൊരാള്‍ക്കും ബി.ജെ.പി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്നും എന്നാല്‍ മുസ്ലിങ്ങള്‍ക്ക് നല്‍കില്ലെന്നും കര്‍ണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. ലിംഗായത്, കുറുബ, വൊക്കലിംഗ, ബ്രാഹ്മണര്‍ തുടങ്ങി ഹിന്ദു മതത്തിലെ ഏതൊരു വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും ഞങ്ങള്‍ ടിക്കറ്റ് നല്‍കും, പക്ഷേ മുസ്ലിംകള്ക്ക് ഉറപ്പായും നല്‍കില്ല'- ഈശ്വരപ്പ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബെല്‍ഗാവി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം.
ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമാണ് ബെല്ഗാവിയെന്നും അതിനാല്‍ ഹിന്ദു സമുദായാചാരങ്ങള്‍ പിന്തുടരുന്നയാള്‍ക്ക് മാത്രമേ സീറ്റ് നല്‍കൂവെന്നായിരുന്നു ഈശ്വരപ്പ പറഞ്ഞത്.ബെലഗാവിയിലെ സ്ഥാനാര്‍ത്ഥിയെ ദേശീയ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ നിശ്ചയിക്കുള്ളു. ജനങ്ങളുടെ വിശ്വാസം നേടി ജയിക്കാന്‍ കഴിവുള്ളയാളെ മാത്രമേ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ഗ്രാമവികസന മന്ത്രിയാണ് ഈശ്വരപ്പ. നേരത്തെയും ഈശ്വരപ്പ ഇത്തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.