LiveTV

Live

National

യു.പിയിൽ ‘ലൗ ജിഹാദ്’ നിയമത്തിന്റെ പരിധിയിൽ ആദ്യ കേസ്

ലൗ ജിഹാദിനെ എതിർക്കുകയെന്ന പേരില്‍ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ ഇന്നലെ ഒപ്പുവെച്ചിരുന്നു

യു.പിയിൽ ‘ലൗ ജിഹാദ്’ നിയമത്തിന്റെ പരിധിയിൽ ആദ്യ കേസ്

ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ പാ​സാ​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മതപരിവർത്തനത്തിനെതിരായ നിയമപ്രകാരം ഉത്തർപ്രദേശിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് ബറേലി ജില്ലയിലാണ്.

ഷരിഫ് നഗർ ഗ്രാമത്തിലെ ടിക്കാറാം എന്ന മധ്യവയസ്‌കനാണ് ദേവർനിയാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഉവെെഷ് അഹമ്മദ് എന്ന മുസ്‌ലിം യുവാവിനെതിരെയാണ് പരാതി. പ്രണയം നടിച്ച് വശീകരിച്ച് തന്റെ മകളെ മതംമാറ്റാൻ പ്രേരിപ്പിച്ചു എന്നാണ് ഉവെെഷ് അഹമ്മദിനെതിരെ ടിക്കാറാം നൽകിയ പരാതിയിൽ പറയുന്നതെന്ന് യുപി ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ത​ന്‍റെ കു​ടും​ബ​ത്തി​നു നേ​രെ ആ​രോ​പി​ത​ൻ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​തി​യ ആ​ന്‍റി ക​ണ്‍​വേ​ർ​ഷ​ൻ നി​യ​മ​ത്തി​ലെ 504, 506 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഇ​യാ​ൾ​ക്കെ​തി​രേ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ മ​റ്റു വ​കു​പ്പു​ക​ളും ചു​മ​ത്തു​മെ​ന്ന് ബ​റേ​ലി റൂ​റ​ൽ എ​സ്പി സ​ൻ​സ​ർ സിം​ഗ് പ​റ​ഞ്ഞു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലൗ ജിഹാദിനെ എതിർക്കുകയെന്ന നിലപാടോടെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ ഇന്നലെയാണ് ഒപ്പുവച്ചത്. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിർബന്ധ മതപരിവർത്തനം കുറ്റകരമാകും. ‘ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാൽക്കാരം, പ്രണയം അല്ലെങ്കിൽ വിവാഹം’ എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു.

നിർബന്ധിത മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടിക ജാതി – പട്ടിക വർഗത്തിൽ ഉൾപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ്.