LiveTV

Live

National

സ്റ്റാന്‍ സ്വാമിക്ക് സിപ്പര്‍ കപ്പും സ്‌ട്രോയും നല്‍കുന്നുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി

ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശപ്രവർത്തകനുമാണ് ഫാദർ സ്റ്റാൻ സ്വാമി

സ്റ്റാന്‍ സ്വാമിക്ക് സിപ്പര്‍ കപ്പും സ്‌ട്രോയും നല്‍കുന്നുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി

ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ 83 കാരനായ ആക്ടിവിസ്റ്റ് ഫാ.സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയും സിപ്പര്‍ കപ്പും ജയില്‍ അധികൃതര്‍ നല്‍കുന്നുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി സതേജ് പട്ടീല്‍ . അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനു പിറ്റേ ദിവസം മുതല്‍ ഇവയടക്കമുള്ള സൗകര്യങ്ങള്‍ അദ്ദേഹത്തിന് ല്‍കിവരുന്നുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തലോജ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

പാർക്കിൻസൺസ് രോഗം കാരണം കൈ വഴങ്ങാത്തതിനാൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുള്ളതിനാൽ ഒരു സ്ട്രോയും സിപ്പറും വേണമെന്ന ആവശ്യം ആഴ്ചകളായി അംഗീകരിക്കാതിരുന്ന ജയില്‍ അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം.

സ്റ്റാൻ സ്വാമിക്കായി സ്ട്രോയും സിപ്പർ കപ്പും ക്യാമ്പയിനുമായി സോഷ്യൽ മീഡിയ
Also Read

സ്റ്റാൻ സ്വാമിക്കായി സ്ട്രോയും സിപ്പർ കപ്പും ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

സ്റ്റാന്‍ സ്വാമിക്ക് സിപിഎം (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധമുണ്ടെന്നും അതിനാല്‍ ഭീമാ കൊറേഗാവ് അക്രമത്തിന് പ്രേരണ നല്‍കിയതില്‍ അദ്ദേഹത്തിനും പങ്കുണ്ടെന്നുമാണ് എന്‍ഐഎ ആരോപിക്കുന്നത്.

ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശപ്രവർത്തകനുമാണ് ഫാദർ സ്റ്റാൻ സ്വാമി. മുപ്പത് വർഷത്തിലധികമായി ജാർഖണ്ഡിൽ പ്രവർത്തിക്കുന്ന അദ്ദേഹം, ആദിവാസിജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണസമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമാണ്.