LiveTV

Live

National

ഹെെദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എമ്മിനെ പിന്തുണക്കാന്‍ മുസ്‍ലിം ലീഗ്

ഡിസംബർ ഒന്നിനാണ് ഹെെദരാബാദ് കോർപ്പറേഷൻ തെ‍രഞ്ഞെടുപ്പ്.

ഹെെദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എമ്മിനെ പിന്തുണക്കാന്‍ മുസ്‍ലിം ലീഗ്

ഹെെദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവെെസിയുടെ എ.ഐ.എം.ഐ.എമ്മിനെ പിന്തുണക്കുമെന്ന് മുസ്‍ലിം ലീ​ഗ്. തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ പിന്തുണക്കുമെന്ന് തെലങ്കാന മുസ്‍ലിം ലീ​ഗ് ഔദ്യോ​ഗികമായി അറിയിച്ചു. ഡിസംബർ ഒന്നിനാണ് ഹെെദരാബാദ് കോർപ്പറേഷൻ തെ‍രഞ്ഞെടുപ്പ്.

വാശിയേറിയ പ്രചാരണമാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് എന്നിവരെ രം​ഗത്തിറക്കിയാണ് ബി.ജെ.പി പ്രചരണം നടത്തുന്നത്.

നാല് ജില്ലകളുൾക്കൊള്ളുന്ന ​ഗ്രേറ്റർ ഹെെദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ പതിനെട്ട് ലക്ഷം വോട്ടർമാരാണുള്ളത്. 150 സീറ്റുകളിലേക്കാണ് മത്സരം. കോർപ്പറേഷൻ പരിധിക്കുള്ളിൽ നാല് എം.പി, 24 എം.എൽ.എ സീറ്റുകളുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ ടി.ആർ.എസിന് 99, എ.ഐ.എം.ഐ.എമ്മിന് 44 ബി.ജെ.പി നാല്, കോൺ​ഗ്രസ് രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് നില.

ഹെെദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എമ്മിനെ പിന്തുണക്കാന്‍ മുസ്‍ലിം ലീഗ്