LiveTV

Live

National

''അപകടകരം''; കര്‍ഷക സമരത്തിലെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും

കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്ന ചിത്രം പങ്കുവെച്ചാണ്​ രാഹുലിന്റെയും പ്രിയങ്കയുടെയും ട്വീറ്റ്

''അപകടകരം''; കര്‍ഷക സമരത്തിലെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും

കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഡൽഹിയിലെ കർഷക സമരവുമായി നിരവധി ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. അതിലൊന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്നത്. ഈ ചിത്രം പങ്കുവെച്ചാണ്​ രാഹുലിന്റെയും പ്രിയങ്കയുടെയും ട്വീറ്റ്​.

'വളരെ സങ്കടകരമായ ഒരു ചിത്രമാണിത്​. ജയ്​ ജവാൻ, ജയ്​ കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന്​ പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന്​ കാരണമായി. ഇത്​ അപകടകരമാണ്​' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

'ബി.ജെ.പി സർക്കാറിൽ രാജ്യത്തിന്റെ അവസ്​ഥ നോക്കൂ. കോടിപതികളായ ബി​.ജെ.പിയുടെ സുഹൃത്തു​ക്കൾ ഡൽഹിയിലെത്തു​മ്പോൾ ചുവന്ന പരവതാനി വിരിച്ചുനൽകും. കർഷകർ ഡൽഹിയിലേക്ക്​ വരാനൊരുങ്ങുമ്പോൾ വഴി കു​ഴിക്കും. കർഷകർക്കെതിരെ അവർ ഒരു നിയമമുണ്ടാക്കി. പക്ഷേ കർഷകർ സർക്കാറിനോട്​ ഇതിനെക്കുറിച്ച്​ പറയാനെത്തുന്നത്​ തെറ്റാണോ​? ' -കർഷക സമരത്തിൽ പൊലീസ്​ നടപടിയുടെ ചിത്രങ്ങൾ പങ്കുവെച്ച്​ പ്രിയങ്ക ഗാന്ധി ട്വീറ്റ്​ ചെയ്​തു.