LiveTV

Live

National

ഇന്ത്യയിലെ മുന്നൂറിലധികം കോടതിവിധികളിൽ മനുസ്‌മൃതി ഉദ്ധരിക്കപ്പെട്ട് കണ്ടു: ബി.ആർ.പി ഭാസ്കർ

മാധ്യമം ദിനപത്രത്തിന് വേണ്ടി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'കണ്ണുതുറന്നു കാണേണ്ട കാഴ്ചകൾ' എന്ന ലേഖനത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.

ഇന്ത്യയിലെ മുന്നൂറിലധികം കോടതിവിധികളിൽ മനുസ്‌മൃതി ഉദ്ധരിക്കപ്പെട്ട് കണ്ടു: ബി.ആർ.പി ഭാസ്കർ

ഇന്ത്യയിലെ ഉന്നത കോടതികളുടെ വിധികൾ സമാഹരിച്ച ഒരു വെബ്സൈറ്റ് ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് പരിശോധിച്ചപ്പോൾ, മുന്നൂറിലധികം വിധികളിൽ മനുസ്‌മൃതി ഉദ്ധരിക്കപ്പെട്ട് കണ്ടുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ- സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി ഭാസ്കർ. സമീപകാല കോടതിവിധികളെ വിശകലനം ചെയ്ത്, മാധ്യമം ദിനപത്രത്തിന് വേണ്ടി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'കണ്ണുതുറന്നു കാണേണ്ട കാഴ്ചകൾ' എന്ന ലേഖനത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.

"ബ്രാഹ്​മണൻ കൊലപാതകം നടത്തിയാലും ശിക്ഷിക്കരുതെന്നും ഭരണാധികാരി അയാളെ നാടുവിട്ടുപോകാൻ അനുവദിക്കണമെന്നുമാണ് മാതൃക നിയമസംഹിതയായി വൈദികസമൂഹം കൊണ്ടാടുന്ന മനുസ്മൃതി നിർദേശിക്കുന്നത്. മനുസ്മൃതി കത്തിച്ചുകൊണ്ടാണ് അംബേദ്‌കർ ജാതിവിവേചനത്തിനെതിരെ സമരംചെയ്തത്. അദ്ദേഹത്തി​ന്റെ നേതൃത്വത്തിൽ ഭരണഘടന നിർമാണപ്രക്രിയ തുടങ്ങിയപ്പോൾ മനുസ്മൃതി ഉള്ളപ്പോൾ മറ്റൊരു ഭരണഘടന എന്തിനാണെന്ന് ആർ.എസ്.എസ്‌ ചോദിക്കുകയുണ്ടായി. ഏതാനും കൊല്ലങ്ങൾക്കുമുമ്പ് ഇന്ത്യയിലെ ഉന്നതകോടതിയുടെ വിധികൾ സമാഹരിച്ച ഒരു വെബ്‌സൈറ്റിൽ നോക്കിയപ്പോൾ മുന്നൂറിലധികം വിധികളിൽ മനുസ്മൃതി ഉദ്ധരിക്കപ്പെട്ടുകണ്ടു." ബി.ആർ.പി ഭാസ്കർ ലേഖനത്തിൽ പറയുന്നു.

നീതി ദേവതയെ കണ്ണുകെട്ടി നിർത്തിയിരിക്കുന്നത്, ചുറ്റും നടക്കുന്നത് കാണാതിരിക്കാനാണോയെന്ന് ചോദിക്കാൻ പോരുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും, ജനങ്ങൾ ഇതെല്ലാം കണ്ണ് തുറന്ന് കാണണമെന്നും അദ്ദേഹം പറയുന്നുണ്ട്. സുധഭരദ്വാജിനെയും, വരവര റാവുവിനെയും പോലെയുള്ള സാമൂഹിക പ്രവർത്തകരോടും ആക്ടിവിസ്റ്റുകളോടും കടുത്ത നീതിനിഷേധവും, അർണബ് ഗോസ്വാമിയെപോലുള്ളവർക്ക് പ്രത്യേക പരിഗണനയും നൽകുന്ന രാജ്യത്തെ നീതിന്യായ സംവിധാനങ്ങളുടെ നിലപാടുകളെ വിശകലനം ചെയ്യുകയാണ് ലേഖനത്തിലൂടെ ബി.ആർ.പി ഭാസ്കർ.

ലേഖനം ഇവിടെ വായിക്കാം