''ഹൈദരാബാദിന്റെ പേര് മാറ്റും'': ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ മോദി സര്‍ക്കാറിന്റെ തീരുമാനത്തെയും യു.പി മുഖ്യമന്ത്രി പ്രശംസിച്ചു.

ഹൈദരാബാദിന്റെ പേര് മാറ്റം അസാധ്യമായ ഒന്നല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനിടെയായിരുന്നു യോഗിയുടെ വാഗ്ദാനം. നഗരത്തില്‍ യോഗിയുടെ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
ചില ആളുകള്‍ എന്നോട് ചോദിക്കുകയുണ്ടായി ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമോ എന്ന്. അതെന്ത് കൊണ്ട് പറ്റില്ല ? യു.പിയില്‍ ബി.ജെ.പി സര്‍ക്കാറിന് ഫൈസാബാദിനെ അയോധ്യ ആക്കി മാറ്റാമെങ്കില്‍, അലഹബാദ് പ്രയാഗ് രാജ് ആക്കാമെങ്കില്‍ ഹൈദരാബാദിന്റെ പേരും മാറ്റാന്‍ സാധിക്കുമെന്ന് യോഗി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ മോദി സര്‍ക്കാറിന്റെ തീരുമാനത്തെയും യു.പി മുഖ്യമന്ത്രി പ്രശംസിച്ചു.
നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിച്ച് ദക്ഷിണേന്ത്യയില്‍ സാധ്യത മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാറിനെ അട്ടിമറിച്ച് നേരത്തെ കര്‍ണാടകയില്‍ ഭരണം നേടിയിരുന്നു ബി.ജെ.പി.